---
title: "ചെറുപുഴ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള വിഷു വിപണന മേള തുടങ്ങി"
english_title: "Vishu marketing fair started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37295/Vishu marketing fair started"
published_at: "2022-04-12T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62556edb52aaa_Screenshot_20220412_174921.jpg"
keywords: []
---

# ചെറുപുഴ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള വിഷു വിപണന മേള തുടങ്ങി

> **Lead Summary:** വിഷു ഈസ്റ്റര്‍ ദിനങ്ങള്‍ക്ക് മുന്നോടിയായി ചെറുപുഴ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള വിപണന മേള തുടങ്ങി.ചെറുപുഴ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച വിപണനമേളയുടെ ആദ്യ വില്പന പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടര്‍ നിര്‍വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്കുമാര്‍ ഉല്പന്നം ഏറ്റുവാങ്ങി.

## Article Content

വിഷു ഈസ്റ്റര്‍ ദിനങ്ങള്‍ക്ക് മുന്നോടിയായി ചെറുപുഴ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള വിപണന മേള തുടങ്ങി.ചെറുപുഴ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച വിപണനമേളയുടെ ആദ്യ വില്പന പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടര്‍ നിര്‍വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്കുമാര്‍ ഉല്പന്നം ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കല്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.കെ. ജോയി, എം. ബാലകൃഷ്ണന്‍, സിഡിഎസ് മെമ്പര്‍ സെക്രട്ടറി ഇ.എസ്. രമാദേവി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.വി. സുനിതകുമാരി, എം.ഇ. കണ്‍വീനര്‍ ബെറ്റി തുരുത്തേല്‍ എന്നിവര്‍ സംബന്ധിച്ചു.

പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, കുടുംബശ്രീ സംരംഭകരുടെ വിവിധ ഉല്‍പന്നങ്ങള്‍ എന്നിവയാണ് വിപണനമേളയിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37295/Vishu marketing fair started)